അഭിവന്ദ്യ മാർ ജോർജ് കോച്ചേരി പിതാവിനെ ബംഗ്ലാദേശിലെ അപ്പസ്തോലിക് ന്യൂണ്‍ഷൊ ആയി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. സിംബാവേയിലെ കഴിഞ്ഞ അഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് അദ്ദേഹം തന്റെ പുതിയ ദൌത്യം ഏറ്റെടുക്കുന്നത്. ബംഗ്ലാദേശിൽ നിന്നും മലേഷ്യയിലേക്ക് പോകുന്ന അമ്മേരിക്കൻ ആർച്ചുബിഷപ്പായ ജോസെഫ് മരീനൊയക്ക് പകരമായാണ് കോച്ചേരി പിതാവിന്റെ നിയമനം. വത്തിക്കാനും - ഭൂരിപക്ഷ മുസ്ലീം രാജ്യമായ ബംഗ്ലാദേശും തമ്മിലുള്ള മതസൌഹാർദ്ദവും ബന്ധവും കൂടുതൽ ഉറപ്പിക്കുക എന്നതാണ് കോച്ചേരി പിതാവിനെ ഭരമേല്പിച്ചിരിക്കുന്ന പ്രധാന ദൌത്യം.
ദൈവശാസ്ത്ര പഠനം: പൊന്തിഫിക്കൽ ഉർബൻ കോളേജ്, റോം
1974 : പൌരോഹിത്യം
1974 - 1978 : വത്തിക്കാൻ ഡിപ്ലൊമാറ്റിക് കോഴ്സ്
അപ്പോസ്റൊലിക് ന്യൂൻഷൊ സെക്രടറിയായി സേവനം ചെയ്ത രാജ്യങ്ങൾ : സൌത്ത് കൊറിയ, കോസ്റ്റ റിക്ക, നൈജീരിയ, വെസ്റ്റ് ഇൻഡിസ്, തായ്ലാൻഡ്, സിങ്കപ്പൂർ, സ്വിറ്റ്സർലാൻഡ്, ഓസ്ട്രേലിയ.
2000 : അപ്പോസ്റൊലിക്സെ ന്യൂൻഷൊ- ഘാനാ
2008 : അപ്പോസ്റൊലിക്സെ ന്യൂൻഷൊ- സിംബാവേ
2013 : അപ്പോസ്റൊലിക്സെ ന്യൂൻഷൊ- ബംഗ്ലാദേശ്
No comments:
Post a Comment